അനുബന്ധ വാര്‍ത്തകള്‍
- Oru Vadakkan Veeragatha: റി റിലീസില്‍ ഒരു കോടി; അപൂര്‍വ്വ നേട്ടത്തിലേക്ക് 'ഒരു വടക്കന്‍ വീരഗാഥ'
- '100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ, ഞാൻ വെല്ലുവിളിക്കുന്നു': സുരേഷ് കുമാർ
- ആ മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കാത്ത സ്വീകാര്യത ഈ ഒരു മമ്മൂട്ടി സിനിമയ്ക്ക് കിട്ടും: ദേവന്
- Bazooka Release Date: 'എമ്പുരാന്' ക്ലിക്കായില്ലെങ്കില്‍ കോളടിക്കും; അവധിക്കാലം ലക്ഷ്യമിട്ട് മമ്മൂട്ടിയുടെ 'ബസൂക്ക'
- ബസൂക്ക റിലീസ് വീണ്ടും നീട്ടി, പുതിയ തീയതി പുറത്ത്
Interstellar Re Release: റി റിലീസില്‍ ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇത്രയും കളക്ഷനോ? ഐ- മാക്സ് റിലീസിനെത്തി ഞെട്ടിച്ച് ഇന്റര്‍ സ്റ്റെല്ലാര്‍
സിനിമാപ്രേമികള്‍ മോഡേണ്‍ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കുന്ന സിനിമയാണ് ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമയായ ഇന്റര്‍ സ്റ്റെല്ലാര്‍. അന്ന് ആ സിനിമയുടെ തിയേറ്റര്‍ അനുഭവം പലരും മിസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ റി റിലീസില്‍ വലിയ സ്വീകരണമാണ് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നത്.
ഫെബ്രുവരി 7ന് റിലീസ് ചെയ്ത സിനിമ ഫെബ്രുവരി 10 വരെ നേടിയത് 12.50 കോടി രൂപയാണ്. ചൊവ്വാഴ്ച 1.75-1.90 കോടി രൂപയോളമാണ് സിനിമ നേടിയത്. ഐ- മാക്സ് സ്ക്രീനുകളില്‍ മാത്രമെത്തിയാണ് സിനിമയുടെ കളക്ഷന്‍. എന്നാല്‍ വിക്കി കൗശല്‍ ചിത്രം ഛാവ റിലീസാകുന്നതോടെ വെള്ളിയാഴ്ച ഇന്റര്‍ സ്റ്റെല്ലാര്‍ സ്ക്രീനുകള്‍ വിടും. ഇതിനകം തന്നെ ടൈറ്റാനിക്കിന്റെ റി- റിലീസ് ഗ്രോത്തായ 30 കോടി പിന്നിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ വലിയ ഡിമാന്‍ഡ് പ്രകാരം 4 ഡിഎക്സ് സ്ക്രീനുകളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 165 മില്യണ്‍ ഡോളറില്‍ ഒരുങ്ങിയ സിനിമ ആഗോള ബോക്സോഫീസില്‍ നിന്നും 730.8 മില്യണ്‍ നേടിയിരുന്നു.