ആ സീന്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നു, ഷൂട്ടിങ് സമയത്ത് മുറിയില്‍ ഉണ്ടായിരുന്നത് ഏഴ് പേര്‍ മാത്രം; തന്മാത്രയിലെ കിടപ്പറ രംഗം ഉണ്ടായത് ഇങ്ങനെ

രേണുക വേണു| Last Modified ശനി, 29 ജനുവരി 2022 (14:38 IST)

മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് തന്മാത്ര. മീര വാസുദേവ് ആണ് തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. മോഹന്‍ലാലും മീരയും ഒന്നിച്ചുള്ള കിടപ്പറ രംഗം സിനിമയില്‍ വളരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആ രംഗം ചെയ്തതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ മീര തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം ആ നഗ്നരംഗം അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്ന് മീര കൈരളിയിലെ ജെ.ബി ജഗ്ഷനിലാണ് പറഞ്ഞത്. ആ സീന്‍ ചെയ്തതില്‍ കുറ്റബോധമില്ല. വലിയൊരു പ്രൊഫൈലില്‍ നില്‍ക്കുന്ന താരമായിരുന്നിട്ട് കൂടി മോഹന്‍ലാല്‍ ആ സീനിനോട് ഓകെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു.

'പക്ഷേ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകള്‍ ഒന്നും വേണ്ട, കുറച്ച് പേര്‍ മതി. അങ്ങനെ സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ഡയറക്ടര്‍ അടക്കം 7 പേര്‍ മാത്രമേ ആ റൂമില്‍ ഉണ്ടായിരുന്നുള്ളു.' - മീര പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :