അനുബന്ധ വാര്‍ത്തകള്‍
- സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് സത്യം, സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോൾ ഞെട്ടി: ലാൽ
- കിടിലം ലുക്കില്‍ ഹണി റോസ്, ചിത്രങ്ങള്‍ കാണാം
- സിനിമയില്‍ വേഷം തരാം, പക്ഷേ കാണേണ്ട രീതിയില്‍ കാണണം: നടനില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഗായത്രി വര്‍ഷ
- നാടന്‍ ലുക്കില്‍ ഹണി റോസ്, ഉദ്ഘാടന തിരക്കുകളില്‍ നടി
- പുത്തന്‍ ലുക്കില്‍ മാളവിക ശ്രീനാഥ്, ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഹണി റോസ്; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് നടി ഹണി റോസ്. ഹണി റോസിന്റെ പഴയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ പുറത്തേക്കു വന്നിരിക്കുന്നത്. ജെബി ജംഗ്ഷനിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. പക്ഷേ നമ്മള് ഒരു വ്യക്തി എന്ന നിലയില്‍ നമ്മുടെ ഒരു ഡിഗ്നിറ്റി ഉണ്ട്. അത് സിനിമയായാലും സിനിമയ്ക്ക് പുറത്തായാലും നമ്മള് എങ്ങനെ ജീവിക്കണം എന്നുള്ളത് തീരുമാനിക്കുന്നത് നമ്മളാണ്. വേറെ ആര്‍ക്കും അതില്‍ കൈകടത്താന്‍ പറ്റുകയില്ല. എന്നെ സംബന്ധിച്ച് എനിക്ക് അനുഭവം ഉണ്ടായിട്ടില്ല.
പിന്നെ എന്നോടൊപ്പം എപ്പോഴും എന്റെ അച്ഛനും അമ്മയും ഉണ്ടാകുമെന്നും എനിക്ക് വരുന്ന കോളുകള്‍ കൂടുതലും അമ്മയാണ് എടുക്കുന്നതെന്നും നടി പറയുന്നുണ്ട്. എന്നാല്‍ പുതിയതായി സിനിമയിലേക്ക് വരുന്ന കുട്ടികളെ വഴിതെറ്റിക്കാന്‍ ഒരുപാട് പേരുണ്ടെന്ന് നടി പറയുന്നു.