അഭിറാം മനോഹർ|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (12:27 IST)
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നത് സത്യമാണെന്ന് സീനിയര്‍ താരവും സംവിധായകനുമായ ലാല്‍. താരസംഘടനയായ
അമ്മ കൊള്ളസംഘമല്ല. സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ട് എന്നത് സത്യമാണ്. അതെല്ലായിടത്തും ഉണ്ട്. നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒന്നിച്ച് ഹോട്ടലില്‍ താമസിക്കേണ്ടിവരുന്ന അവസരങ്ങളില്‍ ഇത്തരം സാഹചര്യം ഉണ്ടായേക്കാമെന്നും താരം പറഞ്ഞു.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം. ആരെയും വെറുതെ വിടരുത്. ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ളപരാതികള്‍ കൊണ്ടോ കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടരുത്. മോഹന്‍ലാല്‍ വന്നിരുന്നാലും ഇത് തന്നെയാകും പറയുക. സിദ്ദിഖിനെ പറ്റി കേട്ടപ്പോള്‍ ഞെട്ടി.ആരില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ്. ആരെയും നമുക്ക് പൂര്‍ണമായി മനസിലാക്കാനാവില്ല. എല്ലാവരും നല്ലവരാണെന്നാണ് നമ്മള്‍ വിശ്വസിക്കുന്നത് ലാല്‍ പറഞ്ഞു.