അനുബന്ധ വാര്‍ത്തകള്‍
- കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്ന്, നവ്യയുടെ അമ്മയായി അഭിനയിച്ചു, ഒരുത്തിയെക്കുറിച്ച് മഞ്ജു വാര്യര്‍
- സിനിമാരംഗത്ത് പോഷ് നിയമം നടപ്പിലാക്കണം, അതിജീവിതയ്ക്കൊപ്പം: സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്യുസിസി
- വീട് ജപ്തിയായി, പോലീസിന്റെ മുമ്പില്‍ കരഞ്ഞ ആദിത്യന് നവ്യ നായരുടെ ഒരുത്തിയില്‍, കുറിപ്പുമായി നടി
- 2019ൽ വീട് ജപ്തിയിൽ നിസ്സഹായതയിൽ അലറികരഞ്ഞ കുരുന്നിനെ ഓർമയുണ്ടോ, ഒരുത്തിയിലെ ബാലതാരത്തെ പരിചയപ്പെടുത്തി നവ്യാനായർ
- വേണ്ട സമയത്ത് പിന്തുണച്ചില്ല: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുകയല്ലാതെ എന്തുചെയ്തു: ഡബ്യുസിസി
ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യുസിസിക്കും പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല
ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിൽ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നടൻ ഹരീഷ് പേരടി. ഇത്ര വലിയ വഷളത്തരം പറഞ്ഞിട്ടും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഇതിനെതിരേ പ്രതികരിക്കാത്തതെന്തെന്നും താരം ചോദിക്കുന്നു.
മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും ഒരുത്തിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ വിനായകൻ പറഞ്ഞിരുന്നു. ഇതിനെ മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിചേർത്തു. ഈ പ്രസ്‌താവനയെയാണ് ഹരീഷ് പേരടി രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇത് പറഞ്ഞതെങ്കില്‍ ഡബ്ല്യൂ.സി.സി ചാടിക്കടിച്ചേനേയെന്നും എന്നാൽ വിനായകനെതിരെ മിണ്ടാട്ടമില്ലെന്നും ഹരീഷ് പേരടി പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ഒരുത്തൻ...അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും. അത് അവൻ ഇനിയും ആവർത്തിക്കും. ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും. ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു. (നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു.
ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല. അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം. ജയ് വിനായക സെക്സാന്ദ ബാഭ.