1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Firoz khan about divorce with sajna

പങ്കാളിയ്ക്ക് അത്രയും സ്വാതന്ത്ര്യം കൊടുക്കാന്‍ എനിക്കാവില്ല, അത് എന്റെ കുഴപ്പമാണ്: ഫിറോസ് ഖാന്‍

ഫിറോസ് ഖാൻ
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ജോഡിയാണ് ഫിറോസ് ഖാനും സജ്‌നയും. സമൂഹമാധ്യമങ്ങളിലടക്കം ഒട്ടേറെ ആരാധകരുള്ള ദമ്പതികള്‍ വേര്‍പിരിയുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സജ്‌ന തന്നെയാണ് പങ്കുവെച്ചത്. മൂന്നാമതൊരാള്‍ കാരണമല്ല തങ്ങള്‍ വേര്‍പിരിയുന്നതെന്ന് സജ്‌ന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാചമോചനത്തിന് പിന്നിലെ കാരണത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഫിറോസ് ഖാന്‍.
 
10 വര്‍ഷത്തോളം കൂടെ നിന്ന ആള്‍ പോകുമ്പോഴുള്ള ശൂന്യത വളരെ വലുതാണ്. കരിയറില്‍ മുന്നോട്ട് പോകാനാണ് സജ്‌ന ആഗ്രഹിക്കുന്നത്. എന്നാല്‍ അങ്ങനൊരു സ്വാതന്ത്ര്യം നല്‍കാന്‍ തനിക്ക് പറ്റാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ഫിറോസ് പറയുന്നു. അവളൊരു കുട്ടിത്തമുള്ള വ്യക്തിയാണ്. ഒരു പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ അവള്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ആ സ്‌പേസ് നല്‍കുന്നതില്‍ എനിക്ക് പരിമിതിയുണ്ട്. അതെന്റെ കുഴപ്പമായിരിക്കും. അവളുടെ ആഗ്രഹം ഒരു തെറ്റല്ല. ഒരു പരിധി കഴിഞ്ഞാല്‍ പലതും അപകടമാണെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ പറക്കാന്‍ എനിക്ക് അനുവദിക്കാനാവില്ല. എന്നാല്‍ അങ്ങനെ ആഗ്രഹമുള്ള ഒരാളുടെ ചിറക് വെട്ടിയിടാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. അതിനാല്‍ പരസ്പരധാരണയുടെ പുറത്ത് എടുത്ത തീരുമാനമാണിത്. ഫിറോസ് ഖാന്‍ പറഞ്ഞു.
 
പരസ്പരം ഈഗോ ക്ലാസുള്‍ ഒന്നുമില്ലെന്നും അവിഹിതബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്നും അങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് മാത്രമാണ് വിവാഹമോചനങ്ങള്‍ നടക്കുക എന്നത് ആളുകളുടെ തെറ്റായ ധാരണയാണെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'ആനക്കഥയാണ് കണ്ണന് കൂടുതല്‍ ഇഷ്ടം,ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ളത് സിന്‍ഡ്രല്ലയുടെ കഥയാണ്'; മക്കളെക്കുറിച്ച് ജയറാം പറയുന്നു