നാല് തവണ ശ്രമിച്ച് തോറ്റു, ഒടുവില്‍ ആ ദിവസം എത്തി, വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു, ശാന്തി ബാലചന്ദ്രന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (10:41 IST)
ഓരോ തവണ തോല്‍ക്കുമ്പോഴും തളരാത്ത മനസ്സാണ് മനുഷ്യനെ വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തിലൊരു മനസ്സിന് ഉടമയാണ് നടി ശാന്തി ബാലചന്ദ്രന്‍. ഒരു ദിവസമെങ്കിലും ആരുടെയും സഹായമില്ലാതെ തനിയെ വെള്ളത്തില്‍ നീന്തണം എന്നതായിരുന്നു നടിയുടെ ആഗ്രഹം. കുട്ടിക്കാലം മുതലേ അതിനുള്ള ശ്രമങ്ങള്‍ നടത്തി. പല കാരണങ്ങള്‍ കൊണ്ട് ആ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അപ്പോഴും ആ ആഗ്രഹം മനസ്സിനുള്ളില്‍ തന്നെ കിടന്നു. വിട്ടുകൊടുക്കാന്‍ മനസ്സുണ്ടായിരുന്നില്ല നടിക്ക്. ഇപ്പോഴിതാ മറ്റൊരാളുടെ സഹായമില്ലാതെ നീന്തല്‍കുളത്തില്‍ നീന്താന്‍ തനിക്കാവുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. ഇങ്ങനെ ഒരു ദിവസത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു ശാന്തി.

'ഞാന്‍ എപ്പോഴും ഒരു വാട്ടര്‍ ബേബിയാണ്. പക്ഷേ നീന്തുന്നത് എങ്ങനെയാണെന്ന് ഇതുവരെയും അറിയില്ല. എന്നാല്‍ അതിനുവേണ്ടി ശ്രമിക്കാത്തത് കൊണ്ടല്ല.കുട്ടിക്കാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ പല ഘട്ടങ്ങളിലായി നാല് തവണയോളം ഞാന്‍ കോച്ചിംഗ് വേണ്ടി ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍, എപ്പോഴും എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചുകൊണ്ടിരുന്നു. ഞാന്‍ അവസാനമായി ചേര്‍ന്നപ്പോള്‍,മഹാമാരി കാരണം ലോകം അടച്ചുപൂട്ടി. ജീവിതകാലം മുഴുവന്‍ തെറ്റായ തുടക്കങ്ങള്‍ക്ക് ശേഷം, ഒടുവില്‍ ഇന്ന് കുളം നീന്തിക്കടന്ന ഒരാളുടെ ചിത്രം ഇതാ',-ശാന്തി ബാലചന്ദ്രന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.

ടോവിനോ തോമസ് നായകനായി 2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :