മുംബൈ പൊലീസ് ബോളിവുഡിലേക്ക്, പക്ഷേ പൃഥ്വിരാജില്ല!

മലയാളത്തിലെ മികച്ച ത്രില്ലർ സിനിമകളിലൊന്നായ മുംബൈ പൊലീസ് ബോളിവുഡിൽ. പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ആയി ജോൺ എബ്രഹാം എത്തുമ്പോൾ ജയസൂര്യ അവതരിപ്പിച്ച ആര്യന്‍ ജോണ്‍ ജേക്കബായി വരുണ്‍ ധവാനാണ് എത്തുന്നത്.

aparna shaji| Last Modified ബുധന്‍, 1 ജൂണ്‍ 2016 (17:25 IST)
മലയാളത്തിലെ മികച്ച ത്രില്ലർ സിനിമകളിലൊന്നായ മുംബൈ പൊലീസ് ബോളിവുഡിൽ. പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ആയി ജോൺ എബ്രഹാം എത്തുമ്പോൾ ജയസൂര്യ അവതരിപ്പിച്ച ആര്യന്‍ ജോണ്‍ ജേക്കബായി വരുണ്‍ ധവാനാണ് എത്തുന്നത്.

ഡിഷ്യൂം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആണ് നായിക. രോഹിത് ധവാനാണ് സംവിധാനം. റഹ്മാന്‍ ചെയ്ത റോളില്‍ അക്ഷയ് ഖന്നയാണ്. അക്ഷയ് ഖന്ന നാല് വര്‍ഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രവുമാണ് ഡിഷൂം. സൂപ്പര്‍താരം അക്ഷയ് കുമാര്‍ അതിഥിതാരമായി സിനിമയിലുണ്ട്.

മലയാളം പതിപ്പിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് രീമേക്ക്. സഹോദരന്റെ സംവിധാനത്തില്‍ വരുണ്‍ ധവാന്‍ ആദ്യമായി നായകനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇത്. ഹിന്ദിയിലെത്തുമ്പോള്‍ അമ്പരപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ക്കൊപ്പമാണ് ചിത്രമെന്ന് സൂചനയുണ്ട്. ജൂലൈ 29നാണ് റിലീസ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :