അനുബന്ധ വാര്‍ത്തകള്‍
- 'കര്ണന്' ഒരു വികാരമാണ്; പുതിയ ചിത്രത്തെക്കുറിച്ച് ധനുഷ് !
- ആഗ്രഹിച്ചത് നേടാന്‍ രജീഷ വിജയന്‍, ഖോ ഖോ ട്രെയിലര്‍ പുറത്ത് !
- റിലീസ് പ്രഖ്യാപിച്ച് രജിഷ വിജയന്റെ ഖോ ഖോ
- 3 കഥകള്‍ ഒരു സിനിമ, 'ആണും പെണ്ണും' ഇന്ന് മുതല്‍!
- അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ധനുഷ്, 3 മില്യണ്‍ കാഴ്ചക്കാരുമായി 'കര്ണന്' ടീസര്‍ !
റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലിയുടെ 'എല്ലാം ശരിയാകും'
ആസിഫ് അലി-രജിഷ വിജയന്‍ ചിത്രം 'എല്ലാം ശരിയാകും' ജൂണ്‍ നാലിന് സിനിമ റിലീസ് ചെയ്യും. ആസിഫ് അലി ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും നടന്‍ പങ്കുവെച്ചു.
ഇരുവരും ഒന്നിച്ച അനുരാഗ കരിക്കിന്‍ വെള്ളം പോലെ പ്രണയവും കോമഡിയും അല്ല രണ്ടാമത്തെ ചിത്രം പറയുന്നത് ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയില്‍ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ പടം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു.ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ലോക് ഡൗണിന് ശേഷം ആസിഫ് അലി ആദ്യം അഭിനയിച്ച സിബി മലയില്‍ ചിത്രത്തിലും രാഷ്ട്രീയ കാരന്റെ വേഷത്തിലാണ് ആസിഫലി എത്തിയത്.