1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salman talks about Desingh Periyasamy

'കണ്ണും കണ്ണും കൊള്ളയടിത്താല്‍'നെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാകും, സംവിധായകന്‍ ദേസിംഗ് പെരിയസാമിയിലെ പ്രതിഭയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' റിലീസായി ഒരു വര്‍ഷം കഴിഞ്ഞത് ഇക്കഴിഞ്ഞ ദിവസം ആയിരുന്നു. നടന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ദേസിംഗ് പെരിയസാമി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വരെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ദുല്‍ഖര്‍ ദേസിംഗിനെ കുറിച്ച പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
 
'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ഒരുപാട് നന്മയുള്ള ചിത്രമാണ് സിനിമയെ കുറിച്ച് പറയുമ്പോള്‍ ഇമോഷണല്‍ ആകുകയാണ്. സംവിധായകന്‍ ദേസിംഗ് പെരിയസാമി അത്രത്തോളം പാഷനേറ്റാണ്.കഥ പറയാന്‍ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്.അദ്ദേഹത്തിന് ടെക്‌നിക്കല്‍ സംബന്ധമായ വിഷയങ്ങളില്‍ പോലും ആഴത്തിലുള്ള അറിവ് ഉണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
 
ദുല്‍ഖര്‍ സല്‍മാന് പുറമേ സംവിധായകന്‍ ഗൗതം മേനോനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഐടി വൈദഗ്ധ്യമുള്ള മോഷ്ടാവായാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹി ഗോവ ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ ഋതു വര്‍മ്മ ആയിരുന്നു നായികയായെത്തിയത്. ചിത്രം നിലവില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും കാണാം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ത്രില്ലടിപ്പിക്കാന്‍ അനു സിതാരയും ഇന്ദ്രജിത്തും, 'അനുരാധ ക്രൈം നമ്പര്‍ 59/2019' ഒരുങ്ങുന്നു !