പ്രഭാസ്-ശ്രുതിഹാസന്‍ ആക്ഷന്‍ ത്രില്ലര്‍ റിലീസ് പ്രഖ്യാപിച്ചു,'സലാര്‍' 2022ല്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (09:02 IST)

ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് നടന്‍ പ്രഭാസ്. 2022 ഏപ്രില്‍ 14നാണ് സിനിമ ലോക പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തുന്നത്. തീയേറ്റര്‍ റിലീസ് ആയിരിക്കുമെന്നും വ്യക്തമാക്കി. കെജിഎഫ് നിര്‍മ്മിക്കുന്ന ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടിയാണിത്. ശ്രുതിഹാസന്‍ ആണ് നായിക. പ്രഭാസും ശ്രുതിയും ആദ്യമായാണ് ഒന്നിക്കുന്നത്. മധു ഗുരുസ്വാമിയാണ് വില്ലന്‍. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായി. ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോസില്‍ ആയിരുന്നു ചിത്രീകരണം.

പ്രഭാസിന്റെ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസറിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് പ്രഭാസിന് മുമ്പില്‍ ഇനിയുള്ളത്. ആദിപുരുഷ് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :