അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സാനിയ ഇയ്യപ്പന്‍ എത്തി, പുതിയ വിശേഷങ്ങള്‍ ഇതാ
- ദൃശ്യം2 ഷൂട്ടിംഗ് ലൊക്കേഷന്‍ ഓര്‍മ്മകളില്‍ മുരളി ഗോപി, പുത്തന്‍ ചിത്രം ശ്രദ്ധേയമാകുന്നു
- അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത മമ്മൂട്ടി,ചിത്രം പങ്കുവെച്ച് പൃഥ്വിരാജും സന്തോഷം പ്രകടിപ്പിച്ച് ദുല്‍ഖര്‍ സല്‍മാനും !
- പോലീസ് ആകാന്‍ ദുല്‍ഖര്‍ സല്‍മാന്‍, റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ പുത്തന്‍ ലുക്ക് പുറത്ത് !
- ദുല്‍ഖറിന്റെ 'അടി'യുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം'ത്തില്‍ അഭിനയിക്കാമെന്ന തീരുമാനമെടുത്തു: ഷൈന്‍ ടോം ചാക്കോ
ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്'റിലീസിനൊരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍ ഇതാ
ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' പ്രഖ്യാപിച്ചിട്ട് നാല് വര്‍ഷത്തോളമായി, ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏകദേശം രണ്ടു വര്‍ഷങ്ങളും. ഇന്ത്യയിലും വിദേശത്തുമായി വിവിധ ഷെഡ്യൂളുകള്‍, ഒടുവില്‍ ടീം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.കൊച്ചിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവസാന ഭാഗങ്ങളുടെ ചിത്രീകരണത്തിലായിരുന്നു ടീം. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ നിന്ന് ഒരു ഇടവേള എടുത്ത് ദുല്‍ഖര്‍ കുറിപ്പിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് 'കുറുപ്പ്'. 'സെക്കന്‍ഡ് ഷോ' സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രമൊരുക്കുന്നത്.ജിതിന്‍ കെ ജോസിന്റെയാണ് കഥ.കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.