അനുബന്ധ വാര്‍ത്തകള്‍
- Lokah to release in Hindi: ലോകഃ ഹിന്ദിയിലേക്ക്, പ്രൊമോഷനു ദുല്‍ഖറും
- സിനിമയുടെ നട്ടെല്ല് ദുൽഖറാണ്, ഡി ക്യു ഇല്ലെങ്കിൽ ഇത്ര വലിയ സ്കെയിലിൽ സിനിമ സംഭവിക്കില്ലായിരുന്നു: നിമിഷ് രവി
- Lokah Surprises: ഒടുവില്‍ 'ലോകഃ'യിലെ സര്‍പ്രൈസ് വെളിപ്പെടുത്തി ദുല്‍ഖര്‍; രണ്ടാം ഭാഗം ചാത്തന്?
- Lokah Movie: ലോകയുടെ നട്ടെല്ല് ദുൽഖർ സൽമാൻ, കഥയിൽ മാത്രം വിശ്വസിച്ചു: നിമിഷ് രവി
- Lokah: ലോകയിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാൻ? പടത്തിന്റെ സെൻസറിങ് കഴിഞ്ഞു
Dulquer Salmaan: 'നീ എന്നെ കാണുന്നില്ലേ? ഞാന്‍ ഒരു പ്രൊഡ്യൂസറല്ലേ'; ലോകഃയിലേക്ക് ദുല്‍ഖര്‍ എത്തിയത് (വീഡിയോ)
ലോകഃയിലേക്ക് തന്നെ കൊണ്ടുവന്നതിനു നിമിഷ് രവിക്ക് ദുല്‍ഖര്‍ നന്ദി പറഞ്ഞു
Dulquer Salmaan
Dulquer Salmaan: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' ബോക്സ്ഓഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി കടമ്പ കടന്നു. ലോകഃയിലേക്ക് താന്‍ എത്തിയത് ഛായാഗ്രഹകന് നിമിഷ് രവി വഴിയാണെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി. ഹൈദരബാദില്‍ ലോകഃ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകഃയിലേക്ക് തന്നെ കൊണ്ടുവന്നതിനു നിമിഷ് രവിക്ക് ദുല്‍ഖര്‍ നന്ദി പറഞ്ഞു. കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് നിമിഷ് ലോകഃയെ കുറിച്ച് തന്നോടു സംസാരിച്ചതെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി.
' കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരു പ്രൊജക്ട് ഉണ്ടെന്ന് നിമിഷ് എന്നോടു പറഞ്ഞു. ഞങ്ങള്‍ കുറേ നിര്‍മാതാക്കളുടെ അടുത്തുപോയി. പക്ഷേ അവര്‍ക്കൊന്നും ഇത് മനസിലാകുന്നില്ല. 'നീ എന്നെ കാണുന്നില്ലേ? ഞാനൊരു നിര്‍മാതാവ് അല്ലേ? ഞാന്‍ ഒരു നടന് മാത്രമാണെന്നാണോ?' എന്നൊക്കെയാണ് അപ്പോള്‍ എന്റെ മനസില്‍. അങ്ങനെയാണ് ലോകഃയെ കുറിച്ച് നിമിഷ് സംസാരിക്കുന്നത്. ലോകഃയുടെ ഐഡിയ ഞാന്‍ കേട്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എങ്ങനെ ചെയ്യണം എന്ന് എനിക്കറിയില്ല, പക്ഷേ നമ്മള് ഇത് ചെയ്യാന്‍ പോകുന്നു എന്ന മനോഭാവമായിരുന്നു,' ദുല്‍ഖര്‍ പറഞ്ഞു.
കുറുപ്പ്, കിങ് ഓഫ് കൊത്ത പോലെയുള്ള വേഫറര്‍ സിനിമകളുടെ അത്ര തന്നെ ബജറ്റാണ് ലോകഃയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. ലോകഃയ്ക്കായി ചെലവഴിച്ച ഒരു രൂപ പോലും വെറുതെയായിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.