അനുബന്ധ വാര്‍ത്തകള്‍
- 'പത്തൊൻപതാം നൂറ്റാണ്ട്': തിരുവിതാംകൂറിന്റെ ചരിത്രകഥ, നങ്ങേലിയും കൊച്ചുണ്ണിയും കഥാപാത്രങ്ങൾ, സ്വപ്ന പദ്ധതിയുമായി വിനയൻ
- ‘മുന്താണൈ മുടിച്ച്’ റീമേക്ക്, ഉർവശിയുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്
- മാധവൻ - അനുഷ്ക ഷെട്ടി ചിത്രം 'നിശബ്ദം' ഒക്ടോബര്‍ 2ന് ആമസോൺ പ്രൈമിൽ !
- ഡിസംബര്‍ വരെ ‘അണ്ണാത്തെ’ ചിത്രീകരണം വേണ്ടെന്ന് രജനി !
- താരങ്ങളുടെ കൂറുമാറ്റം: നടിയെ ആക്രമിച്ച കേസില്‍ 'അവള്‍ക്കൊപ്പം' ഹാഷ് ടാഗ് വീണ്ടും തരംഗം
ദൃശ്യം 2 ഷൂട്ടിംഗ് തുടങ്ങി, മോഹൻലാൽ ജോയിന്‍ ചെയ്‌തില്ല; മൂന്നാമതൊരു ‘ദൃശ്യം’ ഉണ്ടാവില്ലെന്ന് ജീത്തു ജോസഫ് !
ലോക്ക് ഡൗണിന് ശേഷം പുതിയ മോഹൻലാൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ദൃശ്യം 2ൻറെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. അതേസമയം മോഹൻലാൽ സെപ്റ്റംബർ 26ന് മാത്രമേ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരുകയുള്ളൂ എന്നാണ് വിവരം. പത്ത് ദിവസം കൊച്ചിയിലെ ഒരു വീടിനുള്ളിലാണ് ഷൂട്ട് നടക്കുക. അതിനുശേഷം രണ്ടാഴ്ചത്തെ ഷൂട്ടിങ്ങിനായി തൊടുപുഴയിലേക്ക് സംഘം തിരിക്കും.
ദൃശ്യം 2ൻറെ ടീമംഗങ്ങൾ നാല് ദിവസം മുമ്പ് കോവിഡ് ടെസ്റ്റുകൾ നടത്തിയെന്നാണ് വിവരം. മോഹൻലാലിനൊപ്പം അൻസിബ ഹസൻ, എസ്‌തേർ അനിൽ, മീന എന്നിവർ ഈ ചിത്രത്തിലും ഉണ്ടാവും.
മാത്രമല്ല, ദൃശ്യം എന്ന സിനിമയുടെ അവസാന ഭാഗം കൂടിയാണ് ഇതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.