ഡിസംബര്‍ വരെ ‘അണ്ണാത്തെ’ ചിത്രീകരണം വേണ്ടെന്ന് രജനി !

കെ ആര്‍ അനൂപ്| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2020 (18:01 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘അണ്ണാത്തെ'. ഈ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഹൈദരാബാദിൽ സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുകയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ വിദേശത്ത് ചിത്രീകരിക്കേണ്ടതായിരുന്നു.

എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. സിനിമ പ്രവര്‍ത്തകരുടെ രക്ഷയെ കരുതി 2020 അവസാനം വരെ ചിത്രീകരണം നിർത്തിവെയ്ക്കാൻ രജനികാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 2021 ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യുവാൻ ആണ് പദ്ധതിയിടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയില്‍ നയന്‍താരയാണ് നായിക. ചിത്രത്തില്‍ ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങി വൻ താര നിരയാണ് ചിത്രത്തിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :