അനുബന്ധ വാര്‍ത്തകള്‍
- നടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപിനൊപ്പം; സോണിയ മല്‍ഹാറിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
- ദിലീപ് കേസിൽ പ്രതികരിച്ചതോടെ അവസരങ്ങൾ നഷ്ടമായി, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് ജോയ് മാത്യു
- ക്രിസ്റ്റ്യന്‍ ബ്രദേഴ്സില്‍ മോഹന്‍ലാലിന്റേയും ദിലീപിന്റേയും അപ്പനായി അഭിനയിക്കാന്‍ തിലകന് അഡ്വാന്‍സ് വരെ നല്‍കിയതാണ്; പിന്നീട് സംഭവിച്ചത്
- ദിലീപിന്റെ ഭ.ഭ.ബയില്‍ മോഹന്‍ലാല്‍ അല്ല; കാമിയോ റോളില്‍ എത്തുന്നത് സുരേഷ് ഗോപി
- ബിസിനസ് രംഗത്ത് സജീവമായി കാവ്യാമാധവന്, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍
ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപ് ചിത്രം, "D-150"യുടെ ഷൂട്ടിംഗ് പൂർത്തിയായി
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഊട്ടി,കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലായി 85 ദിവസങ്ങള്‍ നീണ്ട ചിത്രീകരണത്തിന് ഒടുവിലാണ് സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞത്. D-150 എന്നാണ് സിനിമയ്ക്ക് താത്കാലികമായി ടൈറ്റില്‍ ഇട്ടിരിക്കുന്നത്.
ദിലീപിന്റെ 150മത് സിനിമയും മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന മുപ്പതാമത് സിനിമയുമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്‍- ദിലീപ് കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. കോമഡി എന്റര്‍ടൈനറായാണ് സിനിമ എത്തുന്നത്. ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസവും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു.
ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍,നെയ്മര്‍,ജനഗണമന,മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരഭം കൂടിയാണിത്.