സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (13:48 IST)
ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ ജൂനിയര്‍ ആര്‍ടിസ്റ്റ് പീഡന പരാതി നല്‍കി. റോള്‍ വാഗ്ദാനം ചെയ്ത് തന്നെ ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.
കൊല്ലം ഓച്ചിറ സ്വദേശിയാണ് മന്‍സൂര്‍. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ ആറര ലക്ഷം രൂപ കവര്‍ന്നെന്നും പരാതിയുണ്ട്.