1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhanush's 'Vaathi' release postponed

ധനുഷിന്റെ 'വാത്തി' റിലീസ് മാറ്റി, പുതിയ പ്രദര്‍ശന തീയതി

Vaathi
നാല് സിനിമകളാണ് നടന്‍ ധനുഷിന്റേതായി ഈ വര്‍ഷം പുറത്തുവന്നത്.വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത 'വാത്തി' റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.തമിഴിലും തെലുങ്കിലുമായാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ റിലീസ് മാറ്റിയിരിക്കുന്നു.ഡിസംബര്‍ 2 ന് പ്രദര്‍ശനത്തിന് എത്തില്ല. 
 
 2023 ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു. റിലീസ് വൈകുന്നതിന്റെ കാരണം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 
ബാല മുരുകന്‍ എന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോളേജ് അധ്യാപകന്‍ കൂടിയാണ് ഈ കഥാപാത്രം.
 
മലയാളികളുടെ പ്രിയതാരം സംയുക്ത മേനോനാണ് നായിക.ചിത്രം അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന നായകന്റെ കഥയാണ് പറയുന്നത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിനയ് ഫോര്‍ട്ടിന്റെ ഭാര്യയായി അനു സിതാര,'വാതില്‍' റിലീസ് ഡിസംബറില്‍