ധനുഷിന്റെ മാസ് എന്റര്‍ടെയ്‌നര്‍ 'നാനേ വരുവേന്‍'വിജയം ആവര്‍ത്തിക്കുമോ ? റിലീസിന് അഞ്ച് നാള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (12:56 IST)
കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നാനേ വരുവേന്‍'.കലൈപുലി എസ് താനുവിന്റെ വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ റിലീസിന് ഇനി അഞ്ച് നാള്‍ കൂടി.100 കോടി കളക്ഷന്‍ നേടിയ 'തിരുച്ചിദ്രമ്പലം'ത്തിന് ശേഷം എത്തുന്ന ചിത്രം സെപ്തംബര്‍ 29ന് പ്രദര്‍ശനത്തിനെത്തും.
സിനിമയൊരു മാസ് എന്റര്‍ടെയ്‌നറാകുമെന്നാണ് ടീസര്‍ സൂചന നല്‍കുന്നു.
ധനുഷ് ഇരട്ടവേഷത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും പറയപ്പെടുന്നു.
ഛായാഗ്രാഹകനായി അരവിന്ദ് കൃഷ്ണയും സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയും ടീമിലുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :