അനുബന്ധ വാര്‍ത്തകള്‍
- ഒപ്പം അഭിനയിച്ചവരും ധനുഷിനെതിരെ, നയൻതാരയെ പിന്തുണച്ച് പാർവതിയും നസ്റിയയും അടക്കമുള്ള താരങ്ങൾ
- 10 വർഷം കഴിഞ്ഞിട്ടും തീരാത്ത വൈരാഗ്യം! പ്രതികാരം അവസാനിപ്പിക്കൂ: നന്മയുടെ മുഖമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷെന്ന് നയൻതാര
- 3 സെക്കൻഡിന് 10 കോടി! കോളിവുഡിനെ ഞെട്ടിച്ച് ധനുഷിനെതിരെ നയൻതാരയുടെ പരസ്യ വിമർശനം
- കഥ മാറിയോ?, നെഗറ്റീവ് റിവ്യൂകൾക്കിടയിലും പിടിച്ച് നിന്ന് കങ്കുവ, ആഗോള ബോക്സോഫീസ് കളക്ഷനിൽ വർധനവ്
- ദുൽഖർ വീട്ടിലേക്ക് വിളിച്ചു, അവിടെ വെച്ച് ലെജന്റിനെ കണ്ടു, എന്റെ ഭാഗ്യം: മീനാക്ഷി ചൗധരി
ആ രംഗങ്ങൾ 24 മണിക്കൂറിനകം നീക്കണം, ഇല്ലെങ്കിൽ നിയമനടപടി: നയൻതാരക്ക് അന്ത്യശാസനം നൽകി ധനുഷ്
നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നിന്നും നാനും റൗഡി താന്‍ സിനിമയിലെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ധനുഷ്. 24 മണിക്കൂറിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനുമെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന് പ്രസ്താവനയില്‍ അറിയിച്ചു.
നയന്‍താര ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിവാദത്തിന് അടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതിനാല്‍ സിനിമയുടെ ഉടമസ്ഥാവകാശം ധനുഷിനാണെന്നും ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നത്. നയന്‍താരയുടെ ജീവിതവും വിവാഹവും ചേര്‍ത്ത് ഒരുക്കുന്ന ബിയോണ്ട് ദി ഫെറ്ററി ടെയില്‍ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ അണിയറദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ സിനിമയുടെ നിര്‍മാതാവായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു.ഇതിനെതിരെയാണ് നയന്‍താര രംഗത്ത് വന്നത്.