1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kanguva surpasses 100 cr collection says reports

കഥ മാറിയോ?, നെഗറ്റീവ് റിവ്യൂകൾക്കിടയിലും പിടിച്ച് നിന്ന് കങ്കുവ, ആഗോള ബോക്സോഫീസ് കളക്ഷനിൽ വർധനവ്

Kanguva
സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി വമ്പന്‍ ഹൈപ്പിലെത്തിയ സിനിമയായിരുന്നു കങ്കുവ. 350 കോടിയോളം ചെലവഴിച്ച സിനിമ ബോക്‌സോഫീസില്‍ 1000 കോടിയോളം സ്വന്തമാക്കുമെന്നായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമ റിലീസായി ആദ്യ ദിനം തന്നെ സിനിമയുടെ സൗണ്ട് മിക്‌സിംഗിനെതിരെ വലിയ പരാതികളാണ് ഉയര്‍ന്നത്. ആദ്യദിനം തന്നെ വന്ന ഈ നെഗറ്റീവ് പ്രതികരണങ്ങള്‍ സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നു. എന്നാല്‍ സിനിമ ആഗോളതലത്തില്‍ നിന്നും ഇതിനകം 127.64 കോടി രൂപ സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
സിനിമ റിലീസായി വെറും 3 ദിവസത്തെ കണക്കുകളാണ് ഇത്. നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും തമിഴ്നാട്ടില്‍ സിനിമയുടെ കളക്ഷന്‍ ഭേദപ്പെട്ട നിലയിലാണെന്ന് ട്രാക്കര്‍മാരും പറയുന്നു. സൂര്യയ്ക്ക് പുറമെ നടരാജന്‍ സുബ്രഹ്മണ്യന്‍, ദിഷാ പട്ടാണി,ബോബി ഡിയോള്‍ തുടങ്ങിയ താരങ്ങളാണ് സിനിമയിലുള്ളത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയായാണ് സൂര്യയെത്തുന്നത്.
അടുത്ത ലേഖനം
Mammootty-Mohanlal film Official Announcement Live Updates: കേരളം കാത്തിരിക്കുന്ന വമ്പന്‍ സിനിമയുടെ പ്രഖ്യാപനം ഉടന്‍?