അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ നിലവാരം ഉയര്‍ത്തി !
- തിരക്കോടുതിരക്ക്, മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ച് ശ്രീനാഥ് ഭാസി !
- മമ്മൂട്ടി സ്റ്റാലിൻ, വിനയ് ഫോർട്ട് ലൈനിൻ - ചെ ഗുവേരയോ ? !
- ഫഹദ് ഫാസിലിന് പ്രിയപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍ ഇവയാണ് !
- മമ്മൂട്ടി ഗ്ലാസ് താഴ്ത്തിയില്ല, “തുറക്കെടോ” എന്നായി അവര്‍; കൈയ്യിട്ട് മമ്മൂട്ടിയെ പിടിക്കാനായി ശ്രമം - പിന്നീട് നടന്നത്...
സിബിഐ 5: രണ്‍ജി പണിക്കര്‍ റെഡി !
മലയാള സിനിമ ലോകം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. മമ്മൂട്ടിക്കൊപ്പം മുകേഷും സായികുമാറും ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിബിഐ അഞ്ചാം പതിപ്പിന്റെ ഭാഗമാകുവാൻ രണ്‍ജി പണിക്കരും എത്തുന്നു എന്നാണ് പുതിയ വിവരം. അദ്ദേഹം ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും.
സിബിഐ സീരിയലുകളിലെ അഞ്ചു പതിപ്പിലും മമ്മൂട്ടിയും മുകേഷും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. സേതുരാമയ്യർ സിബിഐ എന്ന മൂന്നാം പതിപ്പിലാണ് സായികുമാർ എത്തിയത്.
മമ്മൂട്ടിയും കെ മധുവും എസ്എൻ സ്വാമിയും വീണ്ടും ഒന്നിക്കുന്ന ചിത്രനായി ആരാധകരും കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന സിബിഐ പതിപ്പുകളിൽ വെച്ച് മികച്ചതായിരിക്കും അഞ്ചാം പതിപ്പെന്നാണ് എസ്എൻ സ്വാമി പറയുന്നത്.