ഫഹദ് ഫാസിലിന് പ്രിയപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍ ഇവയാണ് !

സുബിന്‍ ജോഷി| Last Modified തിങ്കള്‍, 20 ജൂലൈ 2020 (15:19 IST)
മലയാളത്തിലെ ഏറ്റവും മികച്ച നടന്‍‌മാരുടെ പട്ടികയിലാണ് ഫഹദ് ഫാസിലിന്‍റെ സ്ഥാനം. ആ ഫഹദിന് ഏറ്റവും ഇഷ്‌ടപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍ ഏതൊക്കെയായിരിക്കും?

ഒരുപാട് കാടുകയറി ചിന്തിക്കേണ്ട. രണ്ട് മുഖ്യധാരാ സിനിമകളിലെ മമ്മൂട്ടിയോടാണ് ഫഹദിന് ഏറ്റവും പ്രിയം. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത ന്യൂഡല്‍ഹിയും ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത തനിയാവര്‍ത്തനവും. രണ്ടും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥകളും കഥാപാത്രങ്ങളും.

അപ്പോള്‍, ഫഹദിന് ഏറ്റവും ഇഷ്ടമുള്ള മോഹന്‍ലാല്‍ ചിത്രം ഏതായിരിക്കും എന്നത് ന്യായമായ സംശയമാണ്. ലോഹി - സിബി കൂട്ടുകെട്ടില്‍ പിറന്ന ‘കിരീടം’ ആണ് ഫഹദിന് പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :