1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chotta Mumbai re release 2nd day collection

ഞങ്ങളൊക്കെ തലയുടെ ഫാൻസാ.... ശനിയാഴ്ച കളക്ഷനിൽ കുതിച്ച് കയറി ഛോട്ടാ മുംബൈ

Chotta Mumbai
എത്രകാലം കഴിഞ്ഞാലും മതിവരാത്ത ഒട്ടനേകം സിനിമകള്‍ നമുക്കുണ്ട്. തിയേറ്ററില്‍ നിന്നും പോയി പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും പല സിനിമകളും നമ്മള്‍ ഇപ്പോഴും ആഘോഷിക്കാറുണ്ട്. അത്തരത്തില്‍ ആവര്‍ത്തിച്ച് കാണുന്ന എല്ലാ സിനിമകള്‍ക്കും പക്ഷേ റീ റിലീസോ വമ്പന്‍ സ്വീകരണമോ ലഭിക്കണമെന്നില്ല. ഒരു പ്രേക്ഷകനെ തിയേറ്ററിലെത്തിക്കാന്‍ പോന്ന ആഘോഷ സിനിമകള്‍ക്കാകും അത് സാധിക്കുക. അത്തരത്തിലുള്ള ഒരു സിനിമയാണ് കഴിഞ്ഞ 2 ദിവസമാണ് റി റിലീസ് ചെയ്ത് തിയേറ്ററില്‍ തകര്‍ത്തോടുന്നത്.
 
ആക്ഷന് ആക്ഷന്‍, റൊമാന്‍സ്, കോമഡി, നായകനൊപ്പം പോന്ന വില്ലന്‍ എന്നിങ്ങനെ ഒരു കച്ചവട സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത സിനിമയായിരുന്നു മോഹന്‍ലാന്‍- അന്‍വര്‍ റഷീദ് കൂട്ടുക്കെട്ടില്‍ വന്ന ഛോട്ടാമുംബൈ എന്ന സിനിമ. അതിനാല്‍ തന്നെ റീ റിലീസില്‍ സിനിമ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മികച്ച ബുക്കിങ്ങാണ് എന്ന് മാത്രമല്ല പല തിയേറ്ററുകളും സിനിമയ്ക്ക് ലൈറ്റ് ഷോകളും ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസം കൊണ്ട് ഒരു കോടിയോളം രൂപയാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്.
 
റിലീസ് ചെയ്ത ആദ്യാദിനം 37 ലക്ഷം രൂപയായിരുന്നു സിനിമ നേടിയത്. എന്നാല്‍ ശനിയാഴ്ച മാത്രമായി 50 കോടിയിലേറെ സിനിമ സ്വന്തമാക്കിയെന്നാണ് കണക്കുകള്‍. 22,268 ടിക്കറ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റുപോയത്. ഞായറാഴ്ച ദിനവും അതിനാല്‍ കളക്ഷനില്‍ കുതിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. ഇതോടെ മലയാളത്തില്‍ മറ്റാര്‍ക്കും സ്വപ്നം കാണാന്‍ പറ്റാത്ത നേട്ടങ്ങളാണ് റി റിലീസിലൂടെ മോഹന്‍ലാല്‍ സിനിമ നേടുന്നത്.
 
അടുത്ത ലേഖനം
തിയേറ്ററുകളിൽ വിജയം കൊയ്ത ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടി റിലീസിന്, എവിടെ കാണാം?