അനുബന്ധ വാര്‍ത്തകള്‍
- 'ദിവസം നാല് മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അഭിനേതാക്കളുണ്ട്'; അഭിപ്രായം പങ്കുവെച്ച് റാണ
- Thug Life Box Office Collection: തഗ് ലൈഫ് വമ്പൻ പരാജയത്തിലേക്ക്; സ്റ്റാർ കാസ്റ്റിങ്ങും രക്ഷയായില്ല, ബോക്സ് ഓഫീസിൽ കിതച്ച് കമൽ ചിത്രം
- ഉണ്ണി മുകുന്ദൻ പറഞ്ഞതെല്ലാം കള്ളം? ചർച്ചകൾക്കൊടുവിൽ മുൻ മാനേജരുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക
- ‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്കാനര്‍ മാറ്റി’ ; അഹാനയോട് തട്ടിപ്പ് തുറന്ന് പറഞ്ഞ് മൂവര്‍ സംഘം
- 'അയാൾ എന്റെ നേരെ നിന്ന് സ്വയംഭോഗം ചെയ്യാൻ തുടങ്ങി': കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് നടി
മമ്മൂട്ടിയുടെ കളങ്കാവൽ ഉടനെ എത്തില്ല?
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്.
മമ്മൂട്ടിയുടെ കരിയറിലെ സുവർണ കാലഘട്ടങ്ങളിലൊന്നാണ് 2022 മുതൽ 2024 വരെ. നൻപകൽ നേരത്ത് മയക്കം, റോർഷക്ക്, കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ, ഭ്രമയുഗം, തുടങ്ങി ഒരുപിടി ഗംഭീര ചിത്രങ്ങൾ മെഗാസ്റ്റാർ സിനിമാപ്രേമികൾക്കായി സമ്മാനിച്ചു. ആ തിരഞ്ഞെടുപ്പ് 2025 ലും പ്രേക്ഷകർ പ്രതീക്ഷിച്ചു. എന്നാൽ, 2025 ൽ കാര്യങ്ങൾ മാറി മറിഞ്ഞു. ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. രണ്ടിനും തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ ഇനി കളങ്കാവൽ എന്ന ചിത്രത്തിലാണ്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ഉടൻ റിലീസ് ആകില്ല. ജൂണിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം റിലീസ് ആവാൻ ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപോർട്ടുകൾ. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവൽ ജൂണിൽ തീയറ്ററുകളിൽ ഏതുമെന്നാണ് ആദ്യം കേട്ടിരുന്നത്.
പക്ഷെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമയുടെ റിലീസ് ഇനിയും വൈകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം, ഓഗസ്റ്റ് റിലീസായി തീയറ്ററിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ ഇപ്പോൾ തരുന്ന റിപോർട്ടുകൾ. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും ടീസറും അടക്കമുള്ള പുതിയ അപ്‌ഡേറ്റുകൾ ഉടനെ തന്നെ മമ്മൂട്ടിയും ടീമും പുറത്തു വിടാൻ സാധ്യതയുണ്ട്.