1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. rana on Deepika's 8 hours work demand

'ദിവസം നാല് മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അഭിനേതാക്കളുണ്ട്'; അഭിപ്രായം പങ്കുവെച്ച് റാണ

Rana Dhaggubatti
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ഔത്തിയ ചിത്രം സ്പിരിറ്റിൽ ദീപിക പദുക്കോണിനെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. 8 മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കി തൃപ്തിയെ നായിക ആക്കുകയായിരുന്നു. ഇതിന് പിന്നാലെ സിനിമാമേഖലകളിലെ ജോലി സമയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ നടൻ റാണ ദഗ്ഗുബട്ടിയുടെ പ്രതികരണം ശ്രദ്ധ നേടുന്നു.
 
തെലുങ്ക് സിനിമയിൽ എട്ട് മണിക്കൂർ ഷെഡ്യൂൾ ഇതിനകം തന്നെ നിലവിലുണ്ടെന്ന് റാണ പറയുന്നു. 'ഇത് പ്രോജക്റ്റ്, വ്യക്തി, പ്രദേശം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ ഇത് 12 മണിക്കൂർ ഷിഫ്റ്റാണ്, അതേസമയം തെലുങ്ക് സിനിമയിൽ സാധാരണയായി രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന 8 മണിക്കൂർ ഷിഫ്റ്റ് ഉണ്ട്,' എന്ന് ലാലന്റോപ്പ് സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ റാണ പറഞ്ഞു.
 
ഷൂട്ടിങ് ഷെഡ്യൂളുകൾ മൂലം അഭിനേതാക്കൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ 'ആരും ആരെയും നിർബന്ധിക്കുന്നില്ല. അതൊരു ജോലിയാണ്. അതൊരു തിരഞ്ഞെടുപ്പാണ്. ഓരോരുത്തർക്കും എന്താണ് പ്രധാനമെന്ന് അവരുടേതായ അഭിപ്രായമുണ്ട്. ദിവസത്തിൽ നാല് മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അഭിനേതാക്കളുണ്ട്. അതാണ് അവരുടെ രീതി,' എന്നും നടൻ പറഞ്ഞു.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ കളങ്കാവൽ ഉടനെ എത്തില്ല?