അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 2.4 ലക്ഷത്തിലധികം കൊവിഡ് രോഗികൾ: രോഗവ്യാപനനിരക്കിൽ ഇന്ത്യ മൂന്നാമത്
- ആശങ്ക കനക്കുന്നു: സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു,50 പേർക്ക് രോഗമുക്തി
- ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി അഭ്യൂഹം
- മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 56 ദിവസം പ്രായായ കുഞ്ഞ് മരിച്ചു
- സ്ഫോടകവസ്തു പൊട്ടി ആന വായ തകർന്ന് മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
മേഘ്നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ് അന്തരിച്ചു
നടി മേഘ്നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അര്ജുന് സര്‍ജയുടെ ബന്ധുവായ ചിരഞ്ജീവി സർജ കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജയുടെ സഹോദരനാണ്.കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ ചിരഞ്ജീവി സർജ അഭിനയിച്ചിട്ടുണ്ട്. 2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാലോകം.