അനുബന്ധ വാര്‍ത്തകള്‍
- ആന കൊല്ലപ്പെട്ട സംഭവം: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്
- തെറ്റിദ്ധാരണയെങ്കിൽ തിരുത്തിയേനെ: മലപ്പുറം വിഷയത്തിൽ മനേകഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
- വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ, ഇത് കേരളമാണ്: നീരജ് മാധവ്
- ആന എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തായിരുന്നു? പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
- ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
സ്ഫോടകവസ്‌തു പൊട്ടി ആന വായ തകർന്ന് മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു.മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്.അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇയാള്‍.
സൈലന്റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം വളരെ രൂക്ഷമാണ്. ഇവയെ അകറ്റാനായി ഭക്ഷണത്തിൽ സ്ഫോടകവസ്തുക്കൾ പൊതിഞ്ഞുവെക്കുന്ന പതിവും ഈ പ്രദേശങ്ങളിലുണ്ട്.ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.
സ്ഫോടകവസ്തുക്കൾ വെക്കാൻ സഹായിച്ചതാണ് വിൽസൺ ചെയ്‌ത കുറ്റമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. രണ്ട് പേര്‍ കൂടി അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.