1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. cbi5 the brain

163 മിനിറ്റുകള്‍ക്കുള്ളില്‍ സേതുരാമയ്യര്‍ കേസ് തെളിയിക്കും !

മമ്മൂട്ടി
സേതുരാമയ്യരുടെ അഞ്ചാം വരവ് വെറുതെയല്ല. നഗരത്തില്‍ കൊലപാതക പരമ്പരകള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആ ബുദ്ധിമാനായ സിബിഐ ഉദ്യോഗസ്ഥനെ എങ്ങനെ മറക്കാനാകും. സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരാണ് കുട്ടക്കൊലയ്ക്ക് പിന്നിലെ ചുരുളഴിക്കുന്നത്.163 മിനിറ്റാണ് 'സിബിഐ 5 ദ ബ്രെയ്ന്‍' എന്ന സിനിമയുടെ ദൈര്‍ഘ്യം.
 
മമ്മൂട്ടി, മുകേഷ്, രഞ്ജിപണിക്കര്‍, രമേശ് പിഷാരടി എന്നിവരുടെ കൂടെ അന്‍സിബയും ഇത്തവണ കേസ് അന്വേഷിക്കാന്‍ ഉണ്ടാകും. ബാലഗോപാല്‍(സി.ഐ, സി.ബി.ഐ) എന്നാ കഥാപാത്രത്തെയാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. ജ്യോതിയെന്ന സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ വേഷമിടുന്നു.
 
അഡ്വ. ദീപ ശ്രീകുമാറായി ആശാ ശരത്തും ഐ.ജി. ഉണ്ണിത്താനായി അനൂപ് മേനോനും വേഷമിടുന്നു.മുഖ്യമന്ത്രി ഗിരിധരന്‍ കുറ്റ്യാടിയായി ദിലീഷ് പോത്തനും ഹസീനയായി കനിഹയും സിനിമയിലുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ലെഫ്റ്റില്‍ നിന്റെ തന്ത, റൈറ്റില്‍ എന്റെ തന്ത'; അച്ഛനെ പരിഹസിച്ചയാള്‍ക്ക് ഗോകുല്‍ സുരേഷിന്റെ മറുപടി