1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bro Daddy Official first look

റിലീസ് വൈകില്ല, തീയതി പ്രഖ്യാപിക്കാതെ 'ബ്രോ ഡാഡി',ഫസ്റ്റ് ലുക്ക്

Mohanlal | Prithviraj Sukumaran | Aashirvad Cinemas | Bro Daddy Movie
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തേ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ജൂലൈ 15നായിരുന്നു ബ്രോ ഡാഡി ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് തുടങ്ങിയ സിനിമയുടെ സെറ്റിലേക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ലാല്‍ എത്തിയത്. സെപ്റ്റംബര്‍ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഭീമന്റെ വഴി