അനുബന്ധ വാര്‍ത്തകള്‍
- ക്യാപ്റ്റന്‍ കൂള്‍,ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍, ടീസര്‍
- പ്രശസ്ത സംവിധായകന് മണിരത്നം ഈ മോഹന്‍ലാല്‍ ചിത്രം ഇടയ്ക്കിടെ കാണും ! കാരണം ഇതാണ്
- ആറാട്ട് ടീമിന്റെ പുതുവത്സരസമ്മാനം,ട്രെയിലര്‍ വരുന്നു
- ആദ്യം മോഹന്‍ലാലിന്റെ 'ആറാട്ട്'; രണ്ടാഴ്ച കഴിഞ്ഞ് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം', 2022 ഫെബ്രുവരി ആഘോഷമാക്കാന്‍ സിനിമ പ്രേമികള്‍
- അച്ഛനൊരു മകന് ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംവിധായകന് ഭദ്രന്
'ബറോസി'ല്‍ പൃഥ്വിരാജ് ഇല്ല; ആരാധകര്‍ക്ക് നിരാശ
മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രം 'ബറോസി'ല്‍ നിന്ന് നടന്‍ പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് പൃഥ്വിരാജ് 'ബറോസി'ല്‍ നിന്ന് പിന്മാറിയത്. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് തിരിച്ചടിയായി. ഷൂട്ടിങ് വീണ്ടും ആരംഭിച്ചപ്പോള്‍ നേരത്തെ ഷൂട്ട് ചെയ്തുവച്ചിരുന്ന രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായി.
നിലവില്‍ ഷാജി കൈലാസ് ചിത്രം 'കടുവ'യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ 'ആടുജീവിത'ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍ മാറ്റിവയ്ക്കേണ്ടി വരും. അതിനാല്‍ 'ബറോസി'ല്‍ ഇനി അഭിനയിക്കാന്‍ പൃഥ്വിരാജിന് സമയമില്ല. അതുകൊണ്ടാണ് താരം പിന്മാറിയത്.