366 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ! 40 ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച 'ചിത്ര'ത്തിന്റെ ലാഭം എത്രയെന്നോ?

രേണുക വേണു| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (11:06 IST)

1988 ഡിസംബര്‍ 26 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയാണ് 'ചിത്രം'. മോഹന്‍ലാലും രഞ്ജിനിയും നെടുമുടി വേണുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചിത്രം' സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ചിത്രം.

തിയറ്ററില്‍ 366 ദിവസമാണ് തുടര്‍ച്ചയായി ചിത്രം പ്രദര്‍ശിപ്പിച്ചത്. സാമ്പത്തികമായി വന്‍ ലാഭമാണ് ചിത്രം കൊയ്തത്. 40 ലക്ഷത്തോളമായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അന്ന് മൂന്നരക്കോടിയിലേറെ ലാഭം നേടി ചിത്രം നിര്‍മ്മാതാവ് പി.കെ.ആര്‍.പിള്ളയ്ക്ക് വന്‍ നേട്ടമായി. വിജയത്തില്‍ മനസുനിറഞ്ഞ പി.കെ.ആര്‍.പിള്ള നായകന്‍ മോഹന്‍ലാലിന് ഒരു മാരുതി കാര്‍ സമ്മാനമായി നല്‍കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ തന്നെ ഉത്സവപ്പിറ്റേന്നും റിലീസായി. ഉത്സവപ്പിറ്റേന്നിനായിരുന്നു ആദ്യമൊക്കെ തിയറ്ററില്‍ തിരക്ക്. പിന്നീട് തിയേറ്ററുകളിലെ അവസ്ഥ മാറി. എങ്ങും 'ചിത്രം' തരംഗമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :