ലാലേട്ടന്‍ വേറെ ലെവലാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു, അങ്ങനെ പറയാനുള്ള കാരണം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 മെയ് 2021 (09:01 IST)

മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പല കാലങ്ങളായി മലയാള സിനിമയില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലാലേട്ടന്‍ വേറെ ലെവലാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് അദ്ദേഹത്തിന്. ടി ആര്‍ പിയില്‍ മുന്നില്‍ നില്‍ക്കുന്ന 5മലയാളം ചിത്രങ്ങളില്‍ നാലെണ്ണവും മോഹന്‍ലാല്‍ നായകനായ സിനിമകള്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. പ്രഭാസിന്റെ മാത്രമാണ് ഒമര്‍ ലുലു പങ്കുവെച്ച ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രം. പുലിമുരുകന്‍, ദൃശ്യം, ദൃശ്യം 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ പേരുകളാണ് സംവിധായകന്‍ പങ്കുവെച്ചത്.

അതേസമയം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പവര്‍ സ്റ്റാര്‍ ഒരുങ്ങുകയാണ്. ബാബു ആന്റണി നായകനായെത്തുന്ന സിനിമ വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത. ഡെന്നീസ് ജോസഫിന്റെ വീട്ടില്‍ പോയി പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് വാങ്ങിയെന്ന് കഴിഞ്ഞദിവസം സംവിധായകന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :