ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ച് ചിരഞ്ജീവി ? ഇനി അജിത്തിന്റെ 'വേതാളം' റീമേക്കിലേക്ക് താരം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (09:05 IST)

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. ഇതിന്റെ അവകാശങ്ങള്‍ നേരത്തെ രാംചരണ്‍ സ്വന്തമാക്കിയിരുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.

തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുവാനുളള ഒരുക്കത്തിലാണ് ചിരഞ്ജീവി എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രശസ്ത സംവിധായകന്‍ മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തിരക്കഥയില്‍ വരുത്തിയ മാറ്റം ചിരഞ്ജീവിക്ക് ഇഷ്ടമായില്ലെന്നാണ് പറയപ്പെടുന്നത്. റീമേക്ക് ഉപേക്ഷിച്ചെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.

ആചാര്യയ്ക്ക് ശേഷം അജിത്തിന്റെ വേതാളം തെലുങ്ക് റീമേക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ചിരഞ്ജീവി. അടുത്തതായി അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :