അനുബന്ധ വാര്‍ത്തകള്‍
- വന്‍ താരനിര, 9 സിനിമകള്‍ 9 ഭാവങ്ങള്‍, തമിഴ് ആന്തോളജി ചിത്രം 'നവരസ' റിലീസിനൊരുങ്ങുന്നു !
- ഭീഷ്മപര്‍വത്തിനുശേഷം മമ്മൂട്ടി 'പുഴു' ഷൂട്ടിങ്ങിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ
- 'ലക്ഷദ്വീപിനെ കുറിച്ച് സംസാരിക്കണം, പൃഥ്വിരാജിന് പിന്തുണ നല്‍കണം'; മമ്മൂട്ടിയോട് ആരാധകര്‍
- 15 വര്‍ഷത്തിന് ശേഷം സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, മാറ്റങ്ങള്‍ എന്തൊക്കെ ?
- മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ ഇതോ ? പുതിയ ചര്‍ച്ചകളില്‍ സിനിമ ലോകം !
പാര്‍വതിക്കൊപ്പമുള്ള പുഴുവിലും മമ്മൂട്ടിക്ക് ഇതേ ലുക്ക് ?
സിനിമ വിശേഷങ്ങള്‍ അല്ലാതെ തന്റെ ഫോട്ടോകള്‍ അധികമൊന്നും മമ്മൂട്ടി പങ്കു വയ്ക്കാറില്ല. എല്ലാവരോടും വീട്ടില്‍ ഇരിക്കുവാനും സുരക്ഷിതമായി തുടരുവാനും അഭ്യര്‍ത്ഥിച്ചുകൊണ്ട് മെഗാസ്റ്റാര്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രമാണ് തരംഗമാകുന്നത്. അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഭീഷ്മപര്‍വ്വം ലുക്ക് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പാര്‍വതിക്കൊപ്പമുള്ള പുഴുവിലും മമ്മൂട്ടി ഇതേ രൂപം തുടരുമോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ മെഗാസ്റ്റാര്‍ അവതരിപ്പിക്കുകയെന്ന് പാര്‍വതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് ഉണ്ട്.നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ തന്നെ തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് അദ്ദേഹം പൂര്‍ത്തിയാക്കും. ഈ വര്‍ഷം പകുതിയോടെ പുഴു ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.