റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 16 മില്യണ്‍ കാഴ്ചക്കാര്‍,മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ഹിന്ദി മൊഴിമാറ്റ പതിപ്പിന് വന്‍ വരവേല്‍പ്പ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 മെയ് 2021 (09:00 IST)

മലയാളം ഹിന്ദി മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. ഒരു അഡാര്‍ ലൗ, ഫോറന്‍സിക് തുടങ്ങിയ ചിത്രങ്ങളുടെ ഹിന്ദി പതിപ്പിന് ധാരാളം കാഴ്ചക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോളിതാ യൂട്യൂബില്‍ എത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ഹിന്ദി മൊഴിമാറ്റ പതിപ്പിനും വലിയ സ്വീകാര്യത ലഭിക്കുന്നു. ഇതിനകം 16 മില്യണ്‍ കാഴ്ചക്കാരാണ് യൂട്യൂബിലൂടെ മാത്രം സിനിമ കണ്ടത്.

ഈ മാസം 16 നായിരുന്നു യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്തത്.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച് ചിത്രമെന്ന പ്രത്യേകത കൂടി ഇതിന്. ഈ ആക്ഷന്‍ ത്രില്ലര്‍ 2019 ആയിരുന്നു റിലീസ് ചെയ്തത്. തീയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സിനിമയ്ക്കായില്ല

അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, മിര്‍ണ മേനോന്‍ തുടങ്ങിയ വലിയ താരനിരയും ബിഗ് ബ്രദറില്‍ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :