ഒമർ ലുലു- ജയറാം ചിത്രം ഒരുങ്ങുന്നു, ചിത്രത്തിൽ സണ്ണി ലിയോണും!!

അഭിറാം മനോഹർ| Last Updated: വെള്ളി, 3 ജൂലൈ 2020 (15:17 IST)
ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ പവർ സ്റ്റാറിന് പിന്നാലെ ജയറാം-ഒമർ ലുലു ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിൽ ബോളിവുഡ് താരമായ സണ്ണി ലിയോണും ഒരു സുപ്രധാനമായ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജയറാമിനോടൊപ്പമു‌ള്ള ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് ഒമർലുലു നേരത്തെ ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ മറ്റൊരു വലിയ താരത്തിന്റെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണെന്നും ഒമർ ലുലു പറഞ്ഞു. അതേസമയം നമോ’ എന്ന സംസ്‌കൃത ഭാഷ സിനിമയാണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും ജയറാം അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :