അനുബന്ധ വാര്‍ത്തകള്‍
- ജയറാം വീണ്ടും സത്യന് അന്തിക്കാട് ചിത്രത്തില്‍
- അടുത്തത് ക്ലാസും മാസും ചേർന്ന ഒരു അഡാറ് പടം, നായകൻ മമ്മൂട്ടി- ഒമൽ ലുലു
- സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ആത്മഹത്യ: സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്യും
- നിര്‍മ്മാതാക്കളുടെ സംഘടനയെ തള്ളി മോഹന്‍ലാലും; ദൃശ്യം 2 ഓഗസ്റ്റിൽ ഷൂട്ടിങ്ങ് തുടങ്ങും
- ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല,സൈബർ ആക്രമണത്തിനെതിരെ ടിനിടോം
'ഇനി ഇടി മാത്രം' - മാസ്സ് ലുക്കിൽ ബാബു ആൻറണി
മാസ്സ് ലുക്കിൽ ബാബു ആൻറണി. ഒരു ഇടവേളക്ക് ശേഷം ബാബു ആൻറണി നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘പവർ സ്റ്റാർ'ൻറെ പുത്തൻ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലൈനോടെ പുറത്തുവന്ന ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഷോർട് ഹെയറിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‍സ്, അഡാർ ലവ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഒമർ ലുലു ആണ് ‘പവർ സ്റ്റാർ' സംവിധാനം ചെയ്യുന്നത്. കിടിലൻ ആക്ഷൻ സീനുകളോടെ ബാബു ആൻറണി വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാൻ എത്തുന്ന ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകവും.
വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡെന്നീസ് ജോസഫ് ആണ് തിരക്കഥ. ഒരേ സമയം മലയാളത്തിലും കന്നടയിലും നിർമ്മിക്കുന്ന പവർ സ്റ്റാർ മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും.