1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhramam movie Amazon Prime Video release

മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് റിലീസ്' , പൃഥ്വിരാജിന്റെ 'ഭ്രമം' ഒക്ടോബറില്‍ പ്രേക്ഷകരിലേക്ക്

പൃഥ്വിരാജ്
പൃഥ്വിരാജിന്റെ 'ഭ്രമം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒരേസമയം തിയറ്ററുകളിലും  ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാക്കും ഇത്.'ഹൈബ്രിഡ് റിലീസ്' മാതൃക നേരത്തെ ഹോളിവുഡിലും ബോളിവുഡിലുമൊക്കെ പരീക്ഷിച്ചിട്ടുണ്ടായിരുന്നു. 
 
ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം അതേദിവസം തന്നെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും പ്രേക്ഷകരിലേക്ക് എത്തും.യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഒക്ടോബര്‍ ആദ്യ വാരമോ രണ്ടാം വാരമോ ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നും റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
അടുത്ത ലേഖനം
'ഭാരതത്തിന്റെ അഭിമാനം'; മോദിയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സുരേഷ് ഗോപി