അനുബന്ധ വാര്‍ത്തകള്‍
- നടന് റിസബാവ അന്തരിച്ചു
- സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ മൂന്നാം വരവ് ,ഗോള്‍ഡ് തുടങ്ങി, പൃഥ്വിരാജിനൊപ്പം നയന്‍താര, ചിത്രങ്ങള്‍
- തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് '777 ചാര്‍ളി',പ്രേക്ഷകപ്രീതി നേടി ടോര്‍ച്ചര്‍ സോങ്
- 'ഞങ്ങളുടെ എക്കാലത്തെയും സന്തോഷം നേട്ടവും'; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്
- ഞായറാഴ്ചകളില്‍ ബിരിയാണി കഴിക്കാന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തുന്ന പൃഥ്വിരാജ്
മലയാളികളുടെ ജോണ്‍ ഹോനായി,റിസബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
മലയാള സിനിമ നടന്‍ റിസബാവ അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. നടന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. പൃഥ്വിരാജ്, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവര്‍ എത്തി.
നാടകങ്ങളിലൂടെയാണ് അദ്ദേഹം കല ജീവിതം ആരംഭിച്ചത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രദ്ധിക്കപ്പെട്ടു.
1984ല്‍ 'വിഷുപ്പക്ഷി' സിനിമയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല.
1990ല്‍ റിലീസായ 'ഡോക്ടര്‍ പശുപതി' എന്ന ചിത്രത്തില്‍ നായകനായി തിരിച്ചുവരവ് നടത്തി.
ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' ലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.