1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhoothakaalam

രേവതിയും ഷെയ്ന്‍ നിഗമും,'ഭൂതകാലം' സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങി

ഭൂതകാലം
രേവതിയും ഷെയ്ന്‍ നിഗമും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഭൂതകാലം സിനിമ സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങി.
 
'ഭൂതകാലം സോണി ലൈവില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സിനിമ കണ്ട് നിങ്ങള്‍ ഒരോത്തരും വിലയേറിയ അഭിപ്രായങ്ങള്‍ പങ്കു വെക്കും എന്ന് കരുതുന്നു..',-ഷെയ്ന്‍ നിഗം കുറിച്ചു.
 
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ക്കൊപ്പം സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്‌നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മുസ്ലീം, ഭർത്താവ് കൂടെയില്ല: കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക