ബ്രോ ഡാഡിക്ക് മുന്നേ എത്തും, 'ഭൂതകാലം' റിലീസിന് 6 നാളുകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (15:07 IST)

രേവതിയും ഷെയ്ന്‍ നിഗമും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഭൂതകാലം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ജനുവരി 21ന് സിനിമ സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങും.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ക്കൊപ്പം സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്‌നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :