രേവതി നക്ഷത്രക്കാര്‍ക്ക് 2022എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍ 

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (13:49 IST)

കാര്യനിര്‍വഹണ ശേഷി, ഉത്സാഹം, ഉന്മഷം എന്നിവ വര്‍ധിക്കും. അധ്യാത്മകാര്യങ്ങളില്‍ താല്‍പര്യം ഉണ്ടാകും ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പിണങ്ങിയിരിക്കുന്ന ബന്ധുക്കള്‍ ലോഹ്യത്തിലാകും. വരുമാനവും ചിലവും തുല്യമായിരിക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ വീടുപണി പൂര്‍ത്തികരിക്കും. അതേസമയം വിദേശത്ത് സ്ഥിരതാമസത്തിന് അവസരം ലഭിക്കും. വ്യവസായം കൂടുതല്‍ കാര്യക്ഷമമാക്കും. ഈ വര്‍ഷം പണം കടം കൊടുക്കാനും ജാമ്യം നല്‍ക്കാനും പാടില്ല. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് സ്വയം പിന്മാറേണ്ട സാഹചര്യം ഉണ്ടാകും. വസ്തുതകള്‍ക്കു നിരക്കാത്ത കാര്യങ്ങളില്‍ നിന്ന് പിന്മാറുന്നത് ഭാവിയില്‍ ഗുണമായി വരും. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും. 


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :