1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhama praises Krishnakumar on Diya Krishna issue

'അച്ഛൻ!' - ദിയ കൃഷ്ണ വിഷയത്തിൽ കൃഷ്ണകുമാറിനെ പ്രശംസിച്ച് ഭാമ

കൃഷ്ണകുമാർ മകളെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ ഭാമ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

Baama
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ബിസിനസുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ദിയയ്ക്കും  കൃഷ്ണകുമാറിനും പിന്തുണയുമായി നടി ഭാമ. കൃഷ്ണകുമാർ മകളെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ ഭാമ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. തന്റെ മകൾക്ക് ഒരു ബുദ്ധിമുട്ടുണ്ടായാൽ അവളെ രക്ഷിക്കാൻ ഏതറ്റംവരെയും പോകും എന്നു പറയുന്ന കൃഷ്ണകുമാറിന് 'അച്ഛൻ' എന്നെഴുതിയ ശേഷം ഹൃദയത്തിന്റെ ഇമോജി അടക്കമാണ് ഭാമ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 
‘എന്റെ മക്കൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ഞാൻ ഏത് ലെവലിലേക്കും പോകും. അത് മക്കളെ വളർത്തുന്ന മാതാപിതാക്കൾക്ക് മനസ്സിലാകും. അതും പെൺകുട്ടികളാണ്, മകൾ ഗർഭിണിയായി ഇരിക്കുന്ന സമയത്താണ് രാത്രി പത്തും പതിനൊന്നും മണിക്ക് വിളിക്കുന്നത്  ഞാൻ അവരോട് സംസാരിച്ചത് മാന്യമായ ഭാഷയിലാണ്. എന്റെ മകളെ ഏതോ ഒരുത്തൻ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഇതൊക്കെ കൈവെക്കേണ്ട കേസ് ആണ്. നമ്മൾ നിയമം പാലിച്ചു പോകുന്നതുകൊണ്ടു അതൊന്നും ചെയ്യുന്നില്ല. ഇതെല്ലാം ക്രിമിനൽ ആക്ടിവിറ്റി ആണ്. ഈ പെൺകുട്ടികൾക്ക് പിന്നിൽ ഏതോ ക്രിമിനൽസ് ഉണ്ട്. ഇവരുടെ പിന്നിൽ ആരാണ് അതാണ് അറിയേണ്ടത്', കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നു.
 
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തിലുണ്ടായ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ പണം അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയതിന്‍റെ വിവരങ്ങളുമടക്കം ദിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.   
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ആ മോഹന്‍ലാല്‍ ചിത്രം ഇനി യൂട്യൂബില്‍ കാണാം; റിലീസ് ചെയ്ത് ആശിര്‍വാദ് സിനിമാസ്