അനുബന്ധ വാര്‍ത്തകള്‍
- കാൻസർ ആണെന്ന് അറിഞ്ഞ് സിനിമയിൽ നിന്നും കാണാൻ വന്നത് അവർ 5 പേർ മാത്രം: മണിയൻപിള്ള രാജു
- കാൻസറാണെന്ന് അറിഞ്ഞ് മമ്മൂട്ടിയെ വിളിച്ചിരുന്നു, നീ ഫൈറ്റ് ചെയ്യണമെന്നാണ് പറഞ്ഞത്: മണിയൻ പിള്ള രാജു
- പ്രഭാസിന്റെ സ്പിരിറ്റില്‍ നിന്നും ദീപിക പുറത്ത്?, നിര്‍ണായക തീരുമാനമായി സന്ദീപ് റെഡ്ഡി
- Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍
- രാജ്യത്തെ മോശമായി പറഞ്ഞു, പാക് നടി മാവ്ര ഹൊക്കയ്നൊപ്പം അഭിനയിക്കില്ല, നിലപാട് വ്യക്തമാക്കി ഹർഷവർധൻ റാണ
ആരോഗ്യവതിയാണെന്ന അഹങ്കാരമുണ്ടായിരുന്നു, സ്തനാർബുദം സ്ഥിരീകരിച്ചതിനെ പറ്റി നടി തനിഷ്ത ചാറ്റർജി
സ്തനാര്‍ബുദം സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായികയും അഭിനേത്രിയുമായ തനിഷ്ത ചാറ്റര്‍ജി. സ്റ്റേജ് 4 സ്തനാര്‍ബുദം സ്ഥിരീകരിച്ചെന്നും ചികിത്സയിലാണെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ പറ്റി തനിഷ്ത മനസ്സ് തുറന്നത്. അച്ഛനെ നഷ്ടമായതിന് പിന്നാലെയാണ് തന്നെ തേടി അര്ബുദമെത്തിയതെന്ന് തനിഷ്ത പറയുന്നു.
ടൈംസ് എന്റര്‍ടൈന്‍മെന്റിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയെങ്കിലും താന്‍ രോഗമുക്തി നേടുമെന്ന ആത്മവിശ്വാസം തനിഷ്ത പങ്കുവെച്ചു. സത്യത്തില്‍ ആരോഗ്യവതിയാണെന്ന അഹങ്കാരം എനിക്കുണ്ടായിരുന്നു. ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ബാധിക്കില്ലെന്ന് കരുതി. എന്നാല്‍ ആരോഗ്യമുണ്ടെന്ന് കരുതി സ്വന്തം ശരീരത്തെ ഗൗനിക്കാതിരിക്കരുത്. നാല്പത് വയസിന് മുകളിലുള്ള സ്ത്രീകള്‍ മാമോഗ്രഫി ചെയ്യുകയും നേരത്തെ തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്യണം.
എനിക്ക് തെറ്റ് പറ്റി. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് കരുതി. പക്ഷേ ആര്‍ക്കും സംഭവിക്കാമെന്ന് മനസിലായി. അര്‍ബുദം സംബന്ധിച്ച് അവബോധം പകരുകയാണ് ഇപ്പോള്‍ ലക്ഷ്യമെന്നും തനിഷ്ത പറഞ്ഞു.