നിഹാരിക കെ എസ്|
Last Modified വ്യാഴം, 21 നവംബര്‍ 2024 (09:20 IST)
നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് ഭാമ. രേഖിത കുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയശേഷമാണ് പേര് മാറ്റിയത്. നാടൻ വേഷങ്ങളാണ് ഭാമ കൂടുതലും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഭാമയുടെ വിവാഹം. ഇതോടെ, സിനിമ ഉപേക്ഷിച്ചു. എന്നാൽ അടുത്തിടെ താൻ സിംഗിൾ മദർ ആണെന്ന് ഭാമ വെളിപ്പെടുത്തി. ഡിവോഴ്‌സിന് ശേഷം ഭാമ ചില ഷോകളിൽ പങ്കെടുത്തു.
നിലവിൽ കേരളത്തിന് അകത്തും പുറത്തും ഉദ്‌ഘാടനവേദികളിൽ സജീവമാണ് ഭാമ. മിക്ക ഉദ്‌ഘാടനവേദികളിലും ഭാമ എത്തുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഭാമക്ക് ഉദ്‌ഘാടനങ്ങൾ പതിവ് കാഴ്ചയാണ്.
നാടൻ ലുക്കിലും മോഡേൺ ലുക്കിലും എല്ലാം വേദികളിൽ ഭാമ എത്താറുണ്ട്. മുൻപൊക്കെ ലിച്ചിയും ഹണി റോസും ആയിരുന്നു ഉദ്‌ഘാടന വേദികളിലെ സജീവ സാന്നിധ്യം. ഇപ്പോൾ ഭയമാണ് ട്രെൻഡ്.
അതേസമയം, സിനിമയിലേക്ക് ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും കഴിഞ്ഞദിവസം ഭാമ മറുപടി നൽകി. വീട്ടിൽ ഒരു കുഞ്ഞുമോളുണ്ട്, തീരെ ചെറുതാണ് അവൾ വലുതായിട്ട് നോക്കാം എന്നായിരുന്നു ഭാമ നൽകിയ മറുപടി.