അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ സംവിധാനം ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു അപൂര്‍വ പ്രതിഭയാണ്: പ്രതാപ് പോത്തന്
- ഹിന്ദിയില്‍ ജോര്‍ജ്ജ് കുട്ടിയാകാന്‍ അജയ് ദേവ്ഗണ്,ദൃശ്യം2 ബോളിവുഡിലേക്ക് !
- 'ദൃശ്യം 2' ത്രില്ലര്‍ സിനിമയാണെന്ന് റിലീസിന് മുമ്പേ പറയാത്തത് ഭയം കൊണ്ട്:ജീത്തു ജോസഫ്
- 'ഇത് ജോര്ജ്ജുകുട്ടിക്ക് ആവശ്യമല്ലേ'?, മോഹന്‍ലാലിനെ അടിച്ച രംഗത്തിലെ പിന്നാമ്പുറ വിശേഷങ്ങളുമായി ആശ ശരത്
- 'ദൃശ്യം 2' കണ്ടതിലും അതിനെക്കുറിച്ച് സംസാരിച്ചതിലും സന്തോഷം', അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ദൃശ്യം 2-നെ പ്രശംസിച്ച് സ്ഫടികം സംവിധായകന്‍ ഭദ്രന്‍ !
ദൃശ്യം 2 വിജയകുതിപ്പ് തുടരുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.സിനിമ മേഖലയിലുള്ള നിരവധി പ്രമുഖര്‍ ഇതിനകം തന്നെ ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 2 ന് കൈയ്യടിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. മലയാളികള്‍ എക്കാലവും കാണാന്‍ ആഗ്രഹിക്കുന്ന ആടുതോമ എന്ന ലാല്‍ കഥാപാത്രം സമ്മാനിച്ച സംവിധായകന്‍ ദൃശ്യം 2-ലെ ജോര്‍ജുകുട്ടിയെ പ്രശംസിച്ചപ്പോള്‍ ആരാധകര്‍ക്ക് ആവേശമായി.
'എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഒരു വേദനും ഭയവുമുണ്ട്. അത് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. നന്നായി തയാറാക്കി മികച്ച അഭിനയത്തിലൂടെ നന്നായി ഫലിപ്പിച്ചിരിക്കുന്നു'-ഭദ്രന്‍ കുറിച്ചു.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി നിരവധി പേരാണ് ദൃശ്യം 2നെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.