അനുബന്ധ വാര്‍ത്തകള്‍
- 'ദൃശ്യം 2' ത്രില്ലര്‍ സിനിമയാണെന്ന് റിലീസിന് മുമ്പേ പറയാത്തത് ഭയം കൊണ്ട്:ജീത്തു ജോസഫ്
- 'ദൃശ്യം 2' കണ്ടതിലും അതിനെക്കുറിച്ച് സംസാരിച്ചതിലും സന്തോഷം', അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍
- 'ദൃശ്യം 2'ന് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി ജിത്തു ജോസഫ്, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു
- ‘റാണിയുടെ മേക്കപ്പ് ഓവറായി’ - ഞാനത് മീനയോട് പറഞ്ഞതാണ്, അവര്‍ക്ക് മനസിലാകണ്ടേ?: നിസഹായനായി ജീത്തു ജോസഫ്
- ദൃശ്യം 2 റിലീസായി, ഇനി 'എമ്പുരാന്' തിരക്കുകളിലേക്ക് ?മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുരളി ഗോപി !
ഹിന്ദിയില്‍ ജോര്‍ജ്ജ് കുട്ടിയാകാന്‍ അജയ് ദേവ്ഗണ്‍,ദൃശ്യം2 ബോളിവുഡിലേക്ക് !
ദൃശ്യം രണ്ട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിന് പുറമേ ചിത്രം ഹിന്ദിയിലേക്കും പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. അജയ് ദേവ്ഗണ്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വേഷത്തിലെത്തും.തബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിര്‍മ്മിച്ച കുമാര്‍ മാങ്ങാത് തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുന്നത്.അതേസമയം മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നിശികാത്ത് കാമത്താണ് ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്തത്.സിനിമ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അവിടുത്തെ പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തിയേക്കും. 2002 റിലീസ് ചെയ്യാനുള്ള രീതിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
ആന്റണി പെരുമ്പാവൂര്‍ ദൃശ്യം2 എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യുമെന്ന് അറിയിച്ചു.അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് മാസം ആദ്യം ചിത്രീകരണം ആരംഭിക്കും.