'ദൃശ്യം 2' കണ്ടതിലും അതിനെക്കുറിച്ച് സംസാരിച്ചതിലും സന്തോഷം', അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 24 ഫെബ്രുവരി 2021 (11:42 IST)

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ 'ദൃശ്യം 2'നായി. സിനിമ കണ്ടതിനുശേഷം മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനും അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ പങ്കുവെച്ച ട്വീറ്റ് തരംഗമായി മാറിയിരുന്നു. തിരക്കുകള്‍ക്കിടയിലും 'ദൃശ്യം 2' കാണാന്‍ മനസ്സു കാണിച്ച അശ്വിന് നന്ദി അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

'താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളില്‍ നിന്നും ഞങ്ങളുടെ കാണാനും അതെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ച് ഏറെ വലുതാണ് ഇത്. കരിയറിന് എല്ലാവിധ ഭാവുകങ്ങളും അശ്വിന്‍'-മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇനി ഈ ദൃശ്യം രണ്ടിന്റെ റീമേക്കുകള്‍ വിവിധ ഭാഷകളിലേക്ക് ഒരുക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. അക്കൂട്ടത്തില്‍ ആദ്യം തുടങ്ങുന്നത് തെലുങ്ക് റീമേക്കാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റീമേക്കും നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :