അനുബന്ധ വാര്‍ത്തകള്‍
- 'ബീസ്റ്റ്' 200 കോടിയിലേക്ക്, തമിഴ്നാട്ടില്‍ നേട്ടം കൊയ്ത് വിജയ് ചിത്രം
- 'ബീസ്റ്റ്' ഒ.ടി.ടിയിലേക്ക്
- ഷൈന്‍ ടോം ചാക്കോ നിരാശപ്പെടുത്തിയോ ? ബീസ്റ്റില്‍ നടനെ വേണ്ട വിധം ഉപയോഗിച്ചില്ലെന്ന് വിമര്‍ശനം
- തുടർകൊലപാതകങ്ങളുടെ ഭീതിയിൽ പാലക്കാട്, എഡിജിപി വിജയ് സാഖറയ്ക്ക് അന്വേഷണ ചുമതല: കൂടുതൽ പോലീസിനെ വിന്യസിക്കും
- അപര്‍ണയുടെ പിറന്നാള്‍ ആഘോഷമാക്കി വിജയും പൂജയും, ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളെന്ന് നടി
വിജയുടെ അച്ഛന് 'ബീസ്റ്റ്' ഇഷ്ടമായില്ല, തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്ന് എസ് എ ചന്ദ്രശേഖര്‍
വിജയ് നായകനായ ബീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട് നടന്റെ അച്ഛന് എസ് എ ചന്ദ്രശേഖര്‍. വിജയ്യുടെ അച്ഛന് എന്നത് പോലും മറന്നു ഒരു ആരാധകനെ പോലെ അറബികുത്ത് എന്ന ആദ്യഗാനം ആസ്വദിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കാര്യത്തില്‍ ചന്ദ്രശേഖറിന്റെ അഭിപ്രായം മറിച്ചാണ്.
സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റ്.പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഒരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്യുമ്പോള്‍ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ആരാധക നിര ഉള്ളതുകൊണ്ട് സിനിമ എന്തായാലും വിജയിക്കുമെന്ന് അവര്‍ക്ക് തോന്നുമെന്നും 2 പാട്ടും കുറച്ച് ഫൈറ്റും വെച്ച് സിനിമ ചെയ്യാമെന്ന് കരുതുമെന്നും എസ് എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.